SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.02 AM IST

ഗവി - കുമളി കെ.എസ്.ആർ.ടി.സി ബസിൽ തേനിച്ച ആക്രമണം 59 യാത്രക്കാർക്ക് കുത്തേറ്റു

bobby
ഡ്രൈവർ ബോബി ജോർജ്

പത്തനംതിട്ട : ഗവി - കുമളി കെ.എസ്.ആർ.ടി.സി ബസിൽ കാട്ടുത്തേനിച്ചക്കൂട്ട ആക്രമിച്ചതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 61 പേർക്ക് കുത്തേറ്റു. ഇന്നലെ രാവിലെ 5.30ന് പത്തനംതിട്ട ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസിലെ യാത്രക്കാർക്കും ജീവനക്കാരെയുമാണ് തേനീച്ച ആക്രമിച്ചത്. ഗവി കഴിഞ്ഞ് കോഴിക്കാനം ഭാഗത്ത് എത്തിയപ്പോൾ എതിരെ വന്ന കാറിന് സൈഡ് കൊടുക്കുമ്പോൾ തേനീച്ചക്കൂട്ടം ബസിനുള്ളിലേക്ക് കടന്നുകൂടുകയായിരുന്നു. കുത്തേറ്റ് യാത്രക്കാർ ബഹളം വച്ചതോടെ ഡ്രൈവർ വണ്ടി നിറുത്തി യാത്രക്കാരും ജീവനക്കാരും വെളിയിലേക്ക് ഓടി. എന്നാൽ ഇവരെ പിന്തുടർന്ന് തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. കണ്ടക്ടർ പെരുനാട് ഏറത്ത് വീട്ടിൽ ബോബി ജോർജ്,​ ഡ്രൈവർ പത്തനംതിട്ട ചുനക്കര വീട്ടിൽ റസാക്ക് എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. പരിക്കേറ്റ 59 യാത്രക്കാരെ വണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് എത്തിയ വനംവകുപ്പിന്റെ വാഹനത്തിലും പിന്നാലെ പത്തനംതിട്ടയിൽ നിന്നും വന്ന കെ.എസ് .ആർ.ടി.സി ബസിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ഉല്ലാസ യാത്രയ്ക്കും വന്നവരായിരുന്നു ഏറെയും. പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബസുമായി പത്തനംതിട്ടയിലേക്ക് സർവീസ് തുടർന്നു.

...............................
മരണം വരെ സംഭവിക്കാവുന്ന വിഷമമാണ് ഇവ പുറപ്പെടുവിക്കുന്നത്.കൂട് ആക്രമിക്കപ്പെടുമ്പോഴാണ് കാട്ട്‌തേനീച്ചകൾ അപകടകാരികളാകുന്നത്. എന്നാൽ സംഭവ സ്ഥലത്ത് തേനിച്ച കൂടുകളൊന്നും കണ്ടെത്തിയില്ല.

(വനംവകുപ്പ് അധികൃതർ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL