SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.22 AM IST

പാപ്പാനല്ല സുഹൃത്താണ് ,​ ഉണ്ണിക്കിത്തിരി ആനക്കമ്പം !

20-malayalappu
മലയാലപ്പുഴ രാജന്റെ ഒപ്പം വിധിൻ ഉണ്ണി.

പത്തനംതിട്ട: പാപ്പാനല്ല കൂട്ടുകാരനാണ്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ തിരുവിതാംകൂർദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ആന മലയാലപ്പുഴരാജന് പാപ്പാൻമാരേക്കാൾ ഏറെ ഇഷ്ടവും സൗഹൃദവും മലയാലപ്പുഴ സ്വദേശി വിധിൻ ഉണ്ണിയോടാണ്. മദപ്പാട് കാലയളവ് കൂടുതലുള്ള രാജൻ മിക്കപ്പോഴും മലയാലപ്പുഴയിൽ തന്നെ കാണും. അതോടെ ഉണ്ണി രാജന്റെ ഒപ്പമായി. സ്വന്തം നാട്ടിൽ ആന തനിക്ക് പ്രിയങ്കരനുമായി.സ്കൂളിൽ പോകുന്നതിന് മുമ്പും ഉണ്ണി ആനക്കരുകിൽ എത്തുമായിരുന്നു.വീട്ടിൽ നിന്ന് സ്വരൂപിച്ച് കിട്ടുന്ന തുകകൾ മി‌ഠായിയും പഴങ്ങളും വാങ്ങും. എല്ലാം ആനയ്ക്കാണ്. നിരന്തരമുള്ള കാഴ്ചകൾ ഉണ്ണിയേ ആനക്കരുകിലേക്ക് എത്തിച്ചു.പാപ്പാൻമാർ മാറി വന്നെങ്കിലും ആനയുടെ ഇഷ്ടം ഉണ്ണിയോട് തന്നെ. 14വർഷത്തിലേറെ പരിചയമുണ്ട് ആനയും ഉണ്ണിയുമായി.കൂടുതൽ മദപ്പാട് കാലയളവുള്ള ചുരുക്കം ആനകളിൽ ഒന്നാണ് മലയാലപ്പുഴ രാജൻ. അത് ഏകദേശം എട്ടുമാസത്തോളമാണ്. ഈ സമയങ്ങളിൽ ഒരിക്കലും ആനകൾ പാപ്പാൻമാരെ ആടിപ്പിക്കാറില്ല. പാപ്പാൻമാരുടെ നിദ്ദേശപ്രകാരം ചങ്ങലമാറ്റിയിടുന്നതും, മുറിവുകളിൽ മരുന്നുവയ്ക്കുന്നതും, മറ്റുകാര്യങ്ങൾ ചെയ്യുന്നതും ഉണ്ണിയാണ്. ആനയുടെ ഭാവവ്യത്യാസങ്ങൾ അറിഞ്ഞ് അതിന് അനുസരിച്ചാണ് ഉണ്ണി പലകാര്യങ്ങളും ചെയ്യുന്നത്. കൈപ്പതാലിൽ വിജയന്റേയും അമ്പിളിയുടെയും മകനും,​ പോളിടെക്നിക്ക് കമ്പ്യൂട്ടർ സയൻസ് ബിരുദ ദാരിയുമാണ് വിധിൻ ഉണ്ണി. സഹോദരി സൗമ്യ. ഉണ്ണി ഇപ്പോൾ ഡ്രൈവിംഗ് ജോലി ചെയ്യുകയാണ്. വെളിനെല്ലൂർ രാജേഷും,​ ഒന്നാം പാപ്പാനും, ആകാശ് ചെങ്ങന്നൂർ രണ്ടാം പാപ്പാനുമാണ് രാജന്റെ പാപ്പാൻമാർ.

................................................

ഇത്രയും നാളുകൾക്ക് ഇടയിൽ ഒരിക്കൽ പോലും ആന ഉണ്ണിയോട് അനിഷ്ടം കാണിച്ചിട്ടില്ല. മദപ്പാട് സമയത്ത് തുമ്പിക്കയിലും കണ്ണിലും ഉണ്ടായ മുറിവുകൾ മരുന്നുവച്ച് മാറ്റിയിട്ടുണ്ട്. മദപ്പാട് കാലയളവിൽ ദഹനത്തിനുള്ള അഷ്ടചൂർണ്ണം അനുസരണയോടെ കഴിക്കും. ആനകളിൽ ഏറ്റവും വലിപ്പമുള്ള ഉണ്ടക്കണ്ണാണ് രാജന്റെത്, ഉണ്ണി അരികിലെത്തിയാൽ പ്രത്യേക ശബ്ദം ഉണ്ടാക്കി സ്നേഹം കാട്ടും.

...................................................

ചെറുപ്പകാലം മുതലേ ആനകളെ ഇഷ്ടമാണ്. ഉത്സവങ്ങൾ കൂടിയും ആനകളെ ഏഴുന്നെള്ളിക്കുന്ന ചടങ്ങിലും പങ്കെടുത്ത് ആനക്കമ്പമായി. ഉത്സവത്തിന് എത്തുന്ന ആനകളുടെ പാപ്പാൻമാരുമായി സൗഹൃദത്തിലായി ആനകളെക്കുറിച്ച് അറിഞ്ഞു. എന്നിരുന്നാലും ആനകളുടെ പൊതു സ്വഭാവത്തിൽ എല്ലാവരുമായും ഒത്തിണങ്ങില്ല.

(വിധിൻ ഉണ്ണി)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL