
പത്തനംതിട്ട: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു, കർഷകസംഘം, കെ.എസ്.കെ.ടി.യു പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അനിൽ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഏരിയ പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ജി.അനിൽകുമാർ, അഡ്വ.ടി.സക്കീർ ഹുസൈൻ, എം.വി.സഞ്ജു, ശ്യാമശിവൻ, ടി.പി.രാജേന്ദ്രൻ, എം.ജെ.രവി, രാഹുൽ വെട്ടിപ്പുറം, കെ.ടി.മോഹനൻ, എം.ശ്രീനിവാസൻ, റോയി നാരകത്തിനാൽ എന്നിവർ പ്രസംഗിച്ചു. കെ.വൈ.ബേബി, സിജോ വർഗീസ്, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |