SignIn
Kerala Kaumudi Online
Saturday, 31 October 2026 5.55 AM IST

പത്തനംതിട്ട @ 44 ഇനിയും പ്രതീക്ഷകൾ ഏറെ

pathanamthitta-44
പത്തനംതിട്ട @ 44

നാൽപ്പത്തിനാലിലെത്തുന്ന ജില്ലയ്ക്ക് 2026 ഉദ്ഘാടനങ്ങളുടെ വർഷമായിരുന്നു. 10 വർഷം ഭരിച്ച സർക്കാരും പുതുതായി വന്ന സർക്കാരും ഉദ്ഘാടനങ്ങൾ നടത്താൻ ഓടി നടന്ന വർഷം. പക്ഷേ പല പദ്ധതികളും ഉദ്ഘാടനങ്ങളിൽ മാത്രം ഒതുങ്ങി....

പ​ത്ത​നം​തി​ട്ട​ ​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​നം​ ​മു​ന്നി​ൽ​ ​ക​ണ്ട് ​തു​ട​ങ്ങി​യ​ ​വ​ർ​ഷ​മാ​യി​രു​ന്നു​ 2026.​ ​അ​ത് ​കൊ​ണ്ട് ​ത​ന്നെ​ പഴയ ​സ​ർ​ക്കാ​ർ​ ​പ​ത്ത് ​വ​ർ​ഷം​ ​ചെ​യ്ത​ ​എ​ല്ലാ​ത്തി​ലും​ ​സ്വ​ന്തം​ ​പേ​ര് ​എ​ഴു​തി​ ​ചേ​ർ​ത്ത് ​ശി​ല​യി​ട്ട് ​ഉ​ദ്ഘാ​ട​ന​ ​മ​ഹാ​മ​ഹം​ ​ത​ന്നെ​ ​ന​ട​ത്തി​.​​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​വീ​ണ്ടും​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി​യും​ ​ന​ട​ത്താ​ൻ​ ​ത​യാ​റാ​യും​ ​ഇ​നി​യു​മേ​റെ​ ​പ​ദ്ധ​തി​ക​ളും​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​നി​ര​വ​ധി​യാ​ണ്.​ ​പ​ണി​ ​പൂ​ർ​ത്തി​യാ​യാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​ഉ​ദ്ഘാ​ട​നം​ ​മ​സ്റ്റാ​ണ്.​ ​പ​ക്ഷേ,​ ​പ​ല​തും​ ​ഇ​ന്നും​ ​പ്ര​വ​ർ​ത്തി​യ്ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ടി​ല്ല.​ ​ചി​ല​ത് ​പ​കു​തി​ ​നി​ർ​മ്മാ​ണ​ത്തി​ലും​ ​പ്ര​വ​ർ​ത്തി​യ്ക്കു​ന്നു.​ ​എ​ന്നി​രു​ന്നാ​ലും​ ​പ​ത്ത​നം​തി​ട്ട​യു​ടെ​ ​പ്ര​തീ​ക്ഷ​യ്ക്ക്ഇ​നി​യും​ ​തു​ട​രു​ക​യാ​ണ്.

ഉ​ദ്ഘാ​ട​നം​ ​ര​ണ്ട് ​ ക​ ഴി​ഞ്ഞ് ​ കോ​ഴ​ഞ്ചേ​രി​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി


കോ​ഴ​ഞ്ചേ​രി​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഒ.​പി​ ​ഡ​യ​ഗ്നോ​സ്റ്റി​ക്ക് ​ബ്ലോ​ക്കി​ന്റെ​ ​ഉ​ദ്ഘാ​ട​ന​മാ​ണ് ​ആ​ദ്യം​ ​ന​ട​ന്ന​ത്.​
​പ്ര​വ​ർ​ത്തി​ച്ച് ​തു​ട​ങ്ങി​യ​ത് ​പി​ന്നെ​യും​ ​മൂ​ന്ന് ​മാ​സം​ ​ക​ഴി​ഞ്ഞി​ട്ടാ​ണ്.​ ​അ​പ്പോ​ഴേ​ക്കും​ ​അ​ടു​ത്ത​ ​സ​ർ​ക്കാ​ർ​ ​വ​ന്നു.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഓ​ൺ​ലൈ​നാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി​യ​ ​ബ്ലോ​ക്ക് ​പി​ന്നീ​ട് ​വ​ന്ന​ ​സ​ർ​ക്കാ​ർ​ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​ശി​ല​കൂ​ടി​ ​സ്ഥാ​പി​ച്ച് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി.​ ​നി​ല​വി​ൽ​ ​ര​ണ്ട് ​ശി​ലാ​സ്ഥാ​പ​നം​ ​ബ്ലോ​ക്കി​ന് ​മു​മ്പി​ൽ​ ​സം​ശ​യ​മേ​തു​മി​ല്ലാ​തെ​ ​കാ​ണാം.


കോ​ഴ​ഞ്ചേ​രി​ ​പാ​ലം
പാ​ല​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഉ​ച്ച​യ്ക്ക് 2​ന് ​ആ​യി​രു​ന്നു​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ഖ്യാ​പ​നം​ ​വ​രും​ ​എ​ന്ന​ ​സൂ​ച​ന​ ​ല​ഭി​ച്ച​തോ​ടെ​ ​രാ​വി​ലെ​യാ​ക്കി.​ ​പാ​ലം​ ​പ​ണി​ ​പൂ​ർ​ത്തി​യാ​യി​ട്ടു​മി​ല്ല.​ ​ഇ​തു​വ​രെ​ ​തു​റ​ന്ന് ​ന​ൽ​കി​യി​ട്ടു​മി​ല്ല.​ ​അ​പ്രോ​ച്ച് ​റോ​ഡി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി.​ ​പ്ര​ദേ​ശത്ത് ​പൊ​ടി​ ​ശ​ല്യം​ ​രൂ​ക്ഷ​മാ​ണ്.

പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ ആ​ശു​പ​ത്രി


പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ക്രി​ട്ടി​ക്ക​ൽ​ ​കെ​യ​ർ​ ​ബ്ലോ​ക്കി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചി​ട്ടി​ല്ല.​ ​ന​വീ​ക​രി​ച്ച​ ​ബി​ ​ആ​ൻ​ഡ് ​സി​ ​ബ്ലോ​ക്കി​ൽ​ ​മാ​ത്ര​മാ​ണ് ​പ്ര​വ​ർ​ത്ത​നം​ ​നി​ല​വി​ലു​ള്ള​ത്.

ജി​ല്ലാ​ ​സ്റ്റേ​ഡി​യം
കെ.​കെ​ ​നാ​യ​ർ​ ​ജി​ല്ലാ​ ​സ്റ്റേ​ഡി​യം​ ​ആ​ദ്യ​ ​ഘ​ട്ട​ ​നി​ർ​മ്മാ​ണം​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്തി​യ​ത് ​കാ​യി​ക​ ​മ​ന്ത്രി​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ക​ളി​യ്ക്കാ​ൻ​ ​വ​രാ​റാ​യി​ട്ടി​ല്ല​ ​ഇ​പ്പോ​ഴും.​ ​നീ​ന്ത​ൽ​ ​കു​ള​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​വും​ ​ഒ​പ്പം​ ​ന​ട​ന്നെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​ആ​ർ​ക്കും​ ​നി​ന്താ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ബാ​ൻ​ ​മേ​ൽ​പ്പാ​ലം
ന​ഗ​ര​ത്തി​ലെ​ ​സ്വ​പ്ന​ ​പ്രോ​ജ​ക്ടാ​ണ് ​അ​ബാ​ൻ​ ​മേ​ൽ​പ്പാ​ലം.​ ​കോ​ൺ​ക്രീ​റ്റ് ​ജോ​ലി​ക​ള​ട​ക്കം​ ​ഇ​നി​യും​ ​പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​പ്പ് ​ഇ​പ്പോ​ഴും​ ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.​ ​സ​മീ​പ​ന​ ​പാ​ത​യും​ ​സ​ർ​വീ​സ് ​റോ​ഡും​ ​പ​ണി​ ​ന​ട​ക്കാ​നു​ണ്ട്.


മി​ക​വു​കാ​ത്ത് ​കോ​ന്നി​ ​ മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്


കോ​ന്നി​ഗ​വ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന്റെ​ ​പൂ​ർ​ണ​തോ​തി​ലു​ള്ള​ ​പ്ര​വ​ർ​ത്ത​ന​വും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​വും​ ​വൈ​കു​ന്നു.​ ​കോ​ന്നി​ ​താ​ലൂ​ക്ക് ​രൂ​പീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​പു​തി​യ​ ​വി​വി​ധ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ ​കോ​ന്നി​യി​ൽ​ ​വ​ന്നെ​ങ്കി​ലും​ ​കോ​ട​തി​ക​ൾ​ ​ഇ​നി​യും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി​ട്ടി​ല്ല.​വ​ന​മേ​ഖ​ല​യോ​ട് ​ചേ​ർ​ന്ന​ ​ജ​ന​വാ​സ​ ​മേ​ഖ​ല​ക​ളി​ലെ​ ​വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ​പ​രി​ഹാ​ര​മാ​യി​ല്ല.

കോന്നി ഡി​പ്പോ
കോ​ന്നി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡി​പ്പോ​യു​ടെ​ ​പ​ണി​ക​ൾ​ ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഹോ​ക്കി​ ​ഗ്രാ​മ​മാ​യ​ ​മ​ല​യാ​ല​പ്പു​ഴ​യി​ൽ​ ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള​ ​പ്രാ​രം​ഭ​ ​ന​ട​പ​ടി​ക​ൾ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യി​ല്ല.​ ​ആ​വ​ണി​പ്പാ​റ​ ​പാ​ലം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി​ല്ല.​ ​ഗ​വി,​ ​കോ​ന്നി​ ​ആ​ന​ക്കൂ​ട്,​ ​അ​ട​വി,​ ​കേ​ന്ദ്രീ​ക​രി​ച്ച് ​കൂ​ടു​ത​ൽ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്.​ ​കോ​ന്നി​ ​ടൗ​ണി​ലെ​ ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ന് ​പ​രി​ഹാ​രം​ ​കാ​ണു​ന്ന​തി​ന് ​ആ​വി​ഷ്‌​ക​രി​ച്ച​ ​ബൈ​പ്പാ​സ് ​യാ​ഥാ​ർ​ത്ഥ്യ​മാ​ക​ണം.


തി​രു​വ​ല്ല​യിൽ
തി​രു​വ​ല്ല​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​വി​ക​സ​നം,​ ​പു​തി​യ​ ​ഒ.​പി.​ ​കെ​ട്ടി​ട​വും​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ളും.തി​രു​വ​ല്ല​ ​-​മ​ല്ല​പ്പ​ള്ളി​-​ചേ​ല​ക്കൊ​മ്പ് ​റോ​ഡ് ​വി​ക​സ​നം. പ​മ്പ,​ ​മ​ണി​മ​ല​യാ​ർ​ ​തീ​ര​സം​ര​ക്ഷ​ണം,​ ​വെ​ള്ള​പ്പൊ​ക്ക​ ​പ്ര​തി​രോ​ധം. തി​രു​വ​ല്ല​ ​മു​നി​സി​പ്പ​ൽ​ ​സ്റ്റേ​ഡി​യം​ ​ന​വീ​ക​ര​ണ​ ​പ​ദ്ധ​തി.​ ​അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ​ ​തോ​ടു​ക​ളു​ടെ​ ​പു​ന​രു​ജ്ജീ​വ​നം​ ​പ​ദ്ധ​തി
നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളു​ടെ​ ​വി​ക​സ​നം,​കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ​ ​ന​വീ​ക​ര​ണം,​ ​വി​പ​ണ​ന​ ​സൗ​ക​ര്യം,​
ന​ഗ​ര​ത്തി​ലെ​ ​ഗ​താ​ഗ​ത​ ​പ്ര​ശ്ന​ങ്ങ​ൾ,​ ​പാ​ർ​ക്കിം​ഗ് ​തി​രു​വ​ല്ല​ ​സ​ബ് ​ട്ര​ഷ​റി​ക്ക് ​പു​തി​യ​ ​കെ​ട്ടി​ടം,​നി​ര​ണം​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സ് ​കെ​ട്ടി​ട​ ​നി​ർ​മാ​ണം,​ കോ​ൺ​കോ​ഡ് ​ക​ട​വ്,​ ​ഗ​ണ​പ​തി​പു​രം​ ​പാ​ല​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​ണം,​​​ ​കു​ടി​വെ​ള്ള​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പൂ​ർ​ത്തീ​ക​ര​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL