പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നന്തൻകോട് സ്ഥാപിക്കുന്ന ഫെസ്റ്റിവൽ കൺട്രോൾ റൂമിന്റെ പ്രയോജനം എന്താണെന്നും ഇത്രയും ചെലവിൽ ഒരുക്കുന്ന സംവിധാനത്തിലൂടെ അയ്യപ്പഭക്തർക്ക് നേരിട്ട് എന്ത് സഹായമാണ് ലഭിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സംവിധാനം പുനഃക്രമീകരിക്കണമെന്നും ഫെസ്റ്റിവൽ കൺട്രോൾ പത്തനംതിട്ടയിലേക്ക് മാറ്റണമെന്നും ആവശ്യമുയർന്നു. ശബരിമല തീർത്ഥാടന പാതയുടെ പ്രധാന കേന്ദ്രവും വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്ന അയ്യപ്പഭക്തർക്ക് വിവരങ്ങളും യാത്രാ സഹായവും ലഭിക്കേണ്ട സുപ്രധാന ഇടവുമാണ് പത്തനംതിട്ട. ഇവിടെ ഫെസ്റ്റിവൽ കൺട്രോൾ റൂമിനോപ്പം എൻക്വയറി കം ബുക്കിംഗ് കൗണ്ടർ കൂടി ആരംഭിച്ചാൽ തീർത്ഥാടകർക്ക് വലിയ സഹായമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |