റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ പെരുമ്പട്ടി, വലിയപതാൽ, തെക്കെത്തൊടി, എക്സ് സർവീസ് മെൻ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ കൈവശഭൂമിക്ക് അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഉപാധിരഹിത പട്ടയം അനുവദിക്കണമെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു. വർഷങ്ങളായി ഭൂമി കൈവശം വച്ച് ജീവിക്കുന്ന സാധാരണക്കാരുടെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. നടപടികൾ പുരോഗമിക്കുകയാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |