പന്തളം: കുരമ്പാല ശ്രീചിത്രോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മ അനുസ്മരണവും കാവ്യസന്ധ്യയും സംഘടിപ്പിച്ചു. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. ബി.പ്രദീപ്, സി. വിനോദ്കുമാർ, ജി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഗൗരി, ഗോപിക, അക്സൽ സാം, എം.പി. രവികുമാർ എന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. . സുമ രാജശേഖരൻ രചിച്ച വൃത്തത്തിൽ ഒഴുകാത്ത പുഴ എന്ന കവിതാ സമാഹാരം സമ്മാനിച്ചു . എം.പി. രവികുമാർ സ്വാഗതവും ആർ. രതീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |