മല്ലപ്പള്ളി : മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിന്റെ മൂക്കിന്റെ പാലം മരുമകൻ ഇടിച്ചു തകർത്തു. രക്തം വാർന്ന് അവശ നിലയരായ ഇവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം തൃക്കൊടിത്താനം പാലക്കുളം കാലായിൽ പാലക്കുളം വീട്ടിൽ പ്രജീഷ് പ്രസന്നൻ (32)നെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. 24ന് രാത്രി 10നായിരുന്നു ആക്രമണം കീഴ്വായ്പൂര് പൊലീസ് സബ് ഇൻസ്പെക്ടർ നൗഫൽ, എ.എസ്.ഐ മുജീബ്, സിവിൽ പൊലീസ് ഓഫീസർ മാരായ സന്തോഷ്, വിഷ്ണുപ്രസാദ്, അൽ ബാദുഷ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലുകൾക്കുശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |