തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഒഫ് ഇൻഡ്യ 44-ാമത് പ്രതിനിധി സഭ സമ്മേളനം മഞ്ഞാടിയിലെ സഭാ ആസ്ഥാനത്ത് പ്രിസൈഡിംഗ് ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സഭാദ്ധ്യക്ഷൻ റവ.ഡോ.ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ.പ്രകാശ് മാത്യു ധ്യാനപ്രസംഗം നടത്തി. സഭയ്ക്ക് 2ബിഷപ്പുമാരെ കൂടി തിരഞ്ഞെടുക്കാൻ സമ്മേളനത്തിൽ തീരുമാനിച്ചു. ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം, കെ.ഒ.രാജുക്കുട്ടി, റവ.സജി മാത്യു, റവ.സജി ഏബ്രഹാം, പ്രൊഫ.എബ്രഹാം ജോർജ്, റവ.സി.കെ. ജേക്കബ്,റവ.ടി.കെ. തോമസ്, റവ.ജിമ്മി ജോസഫ് പോൾ,റവ.ഷിജു മാത്യു,റവ.കെ.എസ്. ജെയിംസ്,മേരി സക്കറിയ, ഡോ.ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |