SignIn
Kerala Kaumudi Online
Sunday, 01 November 2026 2.49 AM IST

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനം  ആചരിച്ചു

ashokan

തൊടുപുഴ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷി ദിനം തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മെമ്പർ എം.കെ. പുരുഷോത്തമൻ മുഖ്യഅനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.ഐ. ബെന്നി, ജാഫർ ഖാൻ മുഹമ്മദ്, ടി.ജെ. പീറ്റർ, എം.എൻ. സുരേഷ്, സി.എസ്. മഹേഷ്, കെ.പി. റോയ്, എം.കെ. ഷാഹുൽ ഹമീദ്, കെ.ജി. സജിമോൻ, റോബിൻ മൈലാടി, സണ്ണി മാത്യു, എം.എച്ച്. സജീവ്, സെബാസ്റ്റ്യൻ മാത്യു, മാർട്ടിൻ ജോസഫ്, സജ്ജയകുമാർ, ജോസഫ് മാണി, ജയകുമാർ,അഡ്വ. ഷാജി ജോസഫ്, ആഗസ്തി ആലപ്പാട്ട്, സുലൈമാൻ ഹമീദ്, നാഗേശ്വരി അഭിലാഷ്, എസ്.ജി. സുദർശനൻ, ജെ.എസ്. ജോൺ, ആർ. ജയൻ, പ്രേംജി സുകുമാർ എന്നിവർ അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INDIRA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL