SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.36 AM IST

കിടപ്പുമുറിക്കുള്ളിൽ കുടുങ്ങിയ ഒന്നരവയസുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി

child
കിടപ്പുമുറിക്കുള്ളിൽ കുടുങ്ങിയ എൽഹാനയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയപ്പോൾ

തിരുവല്ല : വാതിൽ അകത്തുനിന്ന് ലോക്കായതിനെ തുടർന്ന് കിടപ്പുമുറിക്കുള്ളിൽ കുടുങ്ങിപ്പോയ ഒന്നര വയസുള്ള ബാലികയെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. തിരുവല്ല റെയിൽവേസ്റ്റേഷന് സമീപം കാലായിൽ വീട്ടിൽ ബിനു കോശി ചെറിയാൻ - ജെമ ജേക്കബ് ദമ്പതികളുടെ മകൾ എൽഹാന ആണ് ഞായറാഴ്ച പകൽ വീടിന്റെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ കുടുങ്ങിയത്.

കുട്ടിയുടെ പിതാവ് ബിനുകോശിയും മുത്തശ്ശിയും പള്ളിയിൽ പോയി മടങ്ങിയെത്തി. ഈസമയം വീടിന്റെ മുന്നിലെ വാതിൽ തുറക്കാനായി ഒന്നാംനിലയിലെ കിടപ്പുമുറിയിൽ കുട്ടിയെ ഒറ്റയ്ക്കാക്കി മാതാവ് താഴേക്ക് വന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെ എടുക്കാനായി മുകളിലെത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അകത്തുനിന്ന് ലോക്കായ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ ഹാൻഡിൽ ഒടിഞ്ഞ് പിതാവ് ബിനു കോശിയുടെ വലതുകൈയിലെ വിരലുകൾക്ക് മുറിവേറ്റു. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഡോർ ബ്രേക്കർ ഉപയോഗിച്ച് അഞ്ചുമിനിറ്റ് നടത്തിയ പരിശ്രമത്തിന് ഒടുവിൽ വാതിൽ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലിംസി കുമാർ, ഓഫീസർ അനിൽകുമാർ, ഉദ്യോഗസ്ഥരായ സണ്ണി, രാഹുൽ, ശ്രീദാസ്, ഉമറുൾ ഫാറൂഖ്, ആകാശ് തോമസ്, അനിൽകുമാർ, രാജീവ്‌ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL