അടൂർ: പെരിങ്ങനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായിരുന്ന സഹകരണ ഇൻസ്പെക്ടർ സി.ടി.ബിന്ദുവിനെ അടൂരിൽനിന്ന് കോഴഞ്ചേരിയിലേക്ക് സ്ഥലംമാറ്റിയ നടപടി രാഷ്ട്രീയപ്രതികാരമാണെന്ന് സി.പി.എം. തിരഞ്ഞെടുപ്പ് നടപടികളിൽ നിയമപരമായ നിലപാട് സ്വീകരിച്ചതും ക്രമക്കേടുകൾക്കുള്ള നിർദേശങ്ങൾ നിരസിച്ചതുമാണ് ഉദ്യോഗസ്ഥയെ ചിലരുടെ കണ്ണിലെ കരടാക്കിയത്. എൽ.ഡി.എഫ്. സ്ഥാനാർഥികൾ 1000 മുതൽ 1500-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റമുണ്ടായതെന്നും നേതാക്കൾ ആരോപിച്ചു. സഹകാരികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.ബി.ഹർഷകുമാർ, ടി.ഡി.ബൈജു, ഏരിയ സെക്രട്ടി എസ്.മനോജ്, ബി.നിസാം എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |