അത്തിക്കയം : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിലും പരിസരത്തും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. സ്റ്റാൻഡിലെ പബ്ലിക് ടോയ്ലറ്റ് പൂർണമായി പുതുക്കിപ്പണിയുകയും, തുടർച്ചയായ അവധി ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഉയർന്ന സംഭരണശേഷിയുള്ള പുതിയ ജലസംഭരണ ടാങ്ക് സ്ഥാപിക്കുകയും ചെയ്തു.
ടോയ്ലെറ്റും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പൊതുസൗകര്യങ്ങൾ നാശനഷ്ടങ്ങൾ വരുത്താതെ സംരക്ഷിക്കാനും പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ എച്ച് അധികൃതർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |