തിരുവല്ല : പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റവ.ഡോ.ഫിലിപ്പ് പയ്യമ്പള്ളിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷം മാതൃ ഇടവകയായ ചെങ്ങരൂർ സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ ഇന്ന് നടക്കും. രാവിലെ 9.30ന് കുർബാന 11ന് പൊതുസമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാബ, ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറീലോസ് മെത്രാപ്പൊലീത്ത, ഡോ.യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പൊലീത്ത എന്നിവർ പങ്കെടുക്കും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |