റാന്നി: സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെയും റാന്നി ലീഗൽ സർവീസ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇടമുറി ജി.എച്ച്.എസ്.എസില്‍ പോക്സോ ബോധവത്കരണ ക്ലാസ് നടത്തി. നിയമപരമായ അവകാശങ്ങളെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമാണ് ബോധവത്കരണം നൽകിയത്. അഡ്വ.റോഷൻ പനച്ചമൂട്ടിൽ കുട്ടികൾക്കായി ക്ലാസ് നയിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റെജി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അജിത, സ്കൂൾ പ്രിൻസിപ്പൽ ബിപിൻ എസ്.എൽ, ബിന്ദു വി.ജി,ആർ പ്രസാദ്,ഡോ.സന്ധ്യാ ശ്രീനിവാസന്‍,ടി.പ്രേമജ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |