റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി ചണ്ണ, കുരുമ്പൻമൂഴി മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായി. വാഴ, തെങ്ങ്, കപ്പ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സൗരോർജ്ജ വേലികൾ തകർത്താണ് ആനകൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത്. കഴിഞ്ഞ ദിവസം ചണ്ണ മേഖലയിലിറങ്ങിയ ഒറ്റയാൻ പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരത്തിയിരുന്നു. നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പടക്കം പൊട്ടിച്ചും ബഹളംവച്ചും തുരത്താൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ആന മടങ്ങാൻ കൂട്ടാക്കിയില്ല. കൃഷിയിടങ്ങളിലെ വിളകൾ പൂർണ്ണമായും തിന്നുതീർത്ത ശേഷമാണ് ഒറ്റയാൻ മടങ്ങിയത്. പടക്കം പൊട്ടിച്ചാൽ പോലും ഭയക്കാതെ നിൽക്കുന്ന ഒറ്റയാന്റെ സാന്നിദ്ധ്യം നാട്ടുകാരെ വലിയ രീതിയിൽ ഭയപ്പെടുത്തുന്നുണ്ട്.
സത്യൻ പ്ലാംകൂട്ടത്തിൽ, ബിനു പ്ലാംകൂട്ടത്തിൽ, ഷാലി പ്രക്കാനത്ത്, നന്ദനൻ പനിച്ചപ്പാറ, പൊടിയമ്മ ചണ്ണത്തടത്തിൽ, സുലൈമാൻ ചണ്ണത്തടത്തിൽ, രാജു കടപ്ര, രാജൻ പുള്ളോലിൽ, ബിജോ പുളിക്കൽ എന്നിവരുടെ പുരയിടങ്ങളിലാണ് ആന വ്യാപകനാശം വരുത്തിയത്.
കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ വനംവകുപ്പും അധികൃതരും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
Elephants are increasingly entering residential areas after damaging solar-powered fences installed along forest boundaries. A lone wild elephant that strayed into the Channa area recently caused panic among residents for several hours, highlighting ongoing concerns over human-wildlife conflict in the region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |