തിരുവനന്തപുരം: പി.വി.അൻവറിന്റെ ആരോപണത്തിലെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും,അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് സെക്രട്ടേറിയറ്റ് ധർണ നടത്തി.
സ്വർണക്കടത്തിനും കൊലപാതകത്തിനും നേതൃത്വം നൽകുന്ന മാഫിയാ സർക്കാർ രാജി വയ്ക്കണമെന്ന് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.ജില്ലാ പ്രസിഡന്റ് രശ്മി എം.ആർ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് ചെയർമാൻ ദിനേശ് കർത്ത,വൈസ് ചെയർമാൻ ബാലു ജി.വെള്ളിക്കര,പുതൂർക്കോണം സുരേഷ്,ലൗജിൻ മാളിയേക്കൽ,ജോയി.സി.കാപ്പൻ,മഞ്ജു.കെ.നായർ തുടങ്ങിയവർ
പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |