SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

പേയാട് സെന്റ് സേവ്യേഴ്സ് സ്കൂൾ ജൂബിലി മെഗാ എക്‌സ്‌പോ 5 സെന്റ് മെഗാസമ്മാനം 

മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജൂബിലി മെഗാ എക്സ്പോയ്ക്ക് 5 സെന്റ് വസ്തു മെഗാസമ്മാനമായി നൽകും. ദിവസേന നടക്കുന്ന 13 നറുക്കെടുപ്പിലും ആകർഷകമായ സമ്മാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ പ്രദർശനങ്ങൾ,പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം,'വിദ്യാർത്ഥികളിലെ ലഹരി ദുരുപയോഗം' എന്ന വിഷയത്തെ അധികരിച്ച് സംവാദം,കലാകായിക, കാർഷിക,സാംസ്‌കാരിക,വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവ്,വിവിധ കലാപ്രകടനങ്ങൾ എന്നിവ നടന്നു. മാജിക്ക്ഷോ ശ്രദ്ധയാകർഷിച്ചു.വിപുലമായ ഫുഡ് കോർട്ടും മെഗാ എക്സ്പോയിലുണ്ട്. കലാസാംസ്കാരിക സമ്മേളനങ്ങൾ,കവിയരങ്ങ്,ലൈറ്റ് ഷോ,പെറ്റ് ഷോ,അമ്യൂസ്‌മെന്റ് പാർക്ക്,വ്യാപാരമേള,ആരോഗ്യരംഗത്തെ വിവിധ പരിശോധനകൾ,കാരക്കോണം മെഡിക്കൽ കോളേജിന്റെ എക്‌സ്‌പോ,കമ്പ്യൂട്ടർ നൂതന സാങ്കേതികവിദ്യ പരിചയപ്പെടുത്തൽ,മെന്റെലിസം എക്സ്പീരിയൻസ് തുടങ്ങിയവ മേളയിലുണ്ട്.

ഇന്ന് "പാട്ടിന്റെ പാലാഴി" എന്ന പേരിൽ പൂർവ വിദ്യാർത്ഥികളുടെ ഗാനമേള,ശ്രീ ഗണേശ വിദ്യാപീഠത്തിന്റെ ഓണപരിപാടികൾ,സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.പേയാട് സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെയും,ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL