തിരുവനന്തപുരം: സന്നിധാനം ക്യാമ്പ് ഓഫീസിലേക്കുള്ള കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുക,ശബരിമലയിലേയും പമ്പയിലേയും ക്യാമ്പ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കും. പ്രസിഡന്റ് സി.എം.സലിമോൻ,സെക്രട്ടറി കൊച്ചു കൃഷ്ണൻ,ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ,ടി.കെ.പ്രസാദ്,ജയകുമാർ തിരുനക്കര,വേണു പഞ്ചവടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |