SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

വധശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

1

കോഴിക്കോട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽപ്പോയയാൾ പിടിയിൽ. പൂവാട്ടുപറമ്പ് മുണ്ടക്കൽ കളരി പുറായിൽ വീട്ടിൽ ഹർഷാദ് എന്ന സാബുവാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. സെപ്തംബർ 19നാണ് കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പ് ടൗണിൽ രാത്രി 7ന് പരാതിക്കാരനായ പൂവാട്ടുപറമ്പ് സ്വദേശിയെ ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ബംഗളൂരുവിലും മറ്റും ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ആനക്കുഴിക്കരയിലുള്ള ഫ്ലാറ്റിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാൾ മെഡിക്കൽ കോളേജ്, കുന്ദമംഗലം എന്നീ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, എം.ഡി.എം.എ കൈവശം വയ്ക്കൽ, കഞ്ചാവ് ഉപയോഗം, ആളുകളെ ഗുരുതരമായി ദേഹോപദ്രവം ചെയ്യൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL