ബാലരാമപുരം: ടോസ്റ്റ്മാസ്റ്റേഴ്സിന്റെ നെയ്യാറ്റിൻകര ശാഖ നെയ്യാർ ടോസ്റ്റ് മാസ്റ്രേഴ്സ് ക്ലബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ആറാലുംമൂട് ശ്രീവിവേകാനന്ദ സ്കൂളിൽ നടക്കും. ഹരിത.വി.കുമാർ ഉദ്ഘാടനം ചെയ്യും. ടോസ്റ്ര് മാസ്റ്റേഴ്സ് ഡിവിഷൻ ഡയറക്ടർ മല്ലിക നായർ ഡി.ടി.എം അദ്ധ്യക്ഷത വഹിക്കും.ക്ലബിന്റെ നെയ്യാറ്റിൻകര ശാഖ പ്രസിഡന്റ് ടി.എം.ശ്രീജിഷ് സ്വാഗതം പറയും.ചെമ്പ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഡീൻ ജിൻസ് തോമസ് മുഖ്യപ്രഭാഷണം നടത്തും.വിവേകാനന്ദ പ്രിൻസിപ്പൽ പി.അശോകൻ,ഉഷാ രാജൻ ടി.ടി.എം , മോഹനചന്ദ്രൻ എൻ.ടി.ടി.എം,ടി.എം.ജോസഫ് എബ്രഹാം,ടി.എം.ജയകിഷോർ എന്നിവർ ആശംസാപ്രസംഗം നടത്തും.ടി.എം അരുൺ.എം.എസ് നന്ദി പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |