SignIn
Kerala Kaumudi Online
Saturday, 24 October 2026 1.45 PM IST

നിർമ്മാണം പൂർത്തിയായിട്ടും അടഞ്ഞുതന്നെ , കിളിമാനൂർ ഡിപ്പോയിലെ പൊതുടോയ്ലെറ്റ്

hi

കിളിമാനൂർ: കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽ നിർമ്മിച്ച പബ്ലിക്ക് ടോയ്ലെറ്റ് പൊതുജനങ്ങൾക്ക് തുറന്നു നൽകാൻ വർഷങ്ങളായിട്ടും നടപടിയായില്ല. കെട്ടിടനിർമ്മാണം പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല. കണക്ഷൻ നൽകുന്നതിനുള്ള രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് ലഭ്യമല്ലാത്തതായിരുന്നു ആദ്യ തടസം. എന്നാൽ ടോയ്ലെറ്റ് തുറന്ന് നൽകുന്നതിനായി പഴയകുന്നുമ്മേൽ പഞ്ചായത്ത് ആവശ്യമായ തുക കെ.എസ്.ഇ.ബിയിൽ അടയ്ക്കുന്നതിനായി പദ്ധതി തയ്യാറാക്കി തുകയും അനുവദിച്ചു. അതിനിടെയാണ് പുതിയ കെട്ടിടത്തിൽ ഇലക്ട്രിഫിക്കേഷൻ വേളയിൽ സ്ഥാപിച്ചിരുന്ന ഇ.എൽ.സി.ബി കാണാതായത്. ഇതോടെ ഇ.എൽ.സി.ബി സ്ഥാപിച്ച ശേഷം കണക്ഷന് പണമടയ്ക്കാമെന്ന നിലയിൽ വീണ്ടും നടപടികൾ നീണ്ടുപോവുകയാണ്. ഡിപ്പോ നവീകരണ ഘട്ടത്തിൽ നിർമ്മിച്ച സ്ത്രീകൾക്കുള്ള ശൗചാലയം മാത്രമാണ് ഇപ്പോഴുള്ളത്. നിലവിൽ പുരുഷന്മാരുടെ ഉപയോഗത്തിനായി ഓഫീസ് കോംപ്ലക്സിൽ ജീവനക്കാർക്കായി നിർമ്മിച്ച ശൗചാലയമാണ് തുറന്നു നൽകിയിട്ടുള്ളത്. നിർമ്മാണം പൂർത്തിയായ ശൗചാലയ മന്ദിരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കുന്നതിന് രണ്ടു നിലകളിലായി ക്രമീകരിച്ചിരിക്കുന്നു.

കെട്ടിട നിർമ്മാണം

കിളിമാനൂർ ബസ് ഡിപ്പോയിൽ സൗകര്യപ്രദമായ ഉപയോഗത്തിന് ശൗചാലയങ്ങളില്ലെന്ന വർഷങ്ങളായുള്ള പ്രശ്നം പരിഹരിക്കുന്നതിനാണ് 18.47 ലക്ഷം ചെലവിട്ട് കെട്ടിടം നിർമ്മിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബി.സത്യൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. 16 ലക്ഷം രൂപയുടെ കരാറിൽ 2020 ഒക്ടോബറിലായിരുന്നു ആദ്യഘട്ട നിർമ്മാണം. തുടക്കത്തിൽ പല തടസങ്ങളുമായി നിർമ്മാണം നീണ്ടെങ്കിലും പൂർത്തീകരിക്കുന്നതിനായി എം.എൽ.എ ഫണ്ടിൽ നിന്നുതന്നെ അധിക തുക അനുവദിച്ചാണ് കെട്ടിടവും അനുബന്ധ നിർമ്മാണങ്ങളും പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL