വർക്കല: പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊലീസ് വകുപ്പിന്റെ പോൾ ആപ്പുമായി സഹകരിച്ച് കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോൾ ബ്ലഡ് - ജീവദ്യുതി രക്തദാന ക്യാമ്പ് ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ സരിത്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സുജ.എം,മദർ പി.ടി.എ പ്രസിഡന്റ് സെൻസി.വി,അയിരൂർ പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ഷിർജു.എസ്.എഫ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാം.എസ്.എൻ എന്നിവർ സംസാരിച്ചു.ഡോ.ആശ ക്യാമ്പിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |