
കിളിമാനൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി കുന്നുമ്മേൽ പുഷ്പമിത്രനും കുടുംബത്തിനുമായി പത്ത് ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച വീടിന്റെ താക്കോൽദാനം സംസ്ഥാന ജനറൽ സെക്രട്ടറി രഘുനാഥൻനായർ നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് ആർ.ശ്രീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് സെക്രട്ടറി കെ.എം.മോഹനചന്ദ്രൻ സ്വാഗതം പറഞ്ഞു. ഒ.എസ്.അംബിക എം.എൽ.എ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരികൃഷ്ണൻ, പഴയകുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സരളമ്മ,കെ.സദാശിവൻ നായർ, വി.ജയ്സിംഗ്,കെ.തങ്കപ്പൻ നായർ,ജില്ലാ സെക്രട്ടറി ജി.അജയൻ,എൻ.രാധ,ബി. സുമംഗല,പുഷ്പമിത്രൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എസ്.അശോകൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |