
ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ വില്ലേജിലെ ഡിജിറ്റൽ റീസർവേ നടപടികൾ ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.എല്ലാവർക്കും ഭൂമി എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാനത്താകമാനം ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിച്ചത്.നാല് വർഷം കൊണ്ട് 1550 വില്ലേജുകളിലും ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുകയാണ് ലക്ഷ്യം.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,ഹെഡ് സർവേയർ അജിത.എ,ഹെഡ് ഡ്രാഫ്ട്സ്മാൻ എസ്.സുദനൻ,ആറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഹമ്മദ് സലിം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |