SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

മലയിൻകീഴ് ജംഗ്ഷൻ കൂരിരുട്ടിൽ: ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങൾ

malayinkil

മലയിൻകീഴ്: മലയിൻകീഴ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. നാല് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് യാത്രക്കാർക്കും ജംഗ്ഷനിലെത്തുന്നവർക്കും ഏറെ പ്രയോജനമായിരുന്നു. പ്രവർത്തിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റ് ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചപ്പോഴാണ് മിഴിയടച്ചത്. എന്നാൽ തൊട്ട് പിന്നാലെ

റോഡ് ടാർ ചെയ്തപ്പോൾ പൊട്ടിയ കേബിളിന് മുകളിൽ ടാറിടുകയായിരുന്നു. 2023ലും ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളോളം പ്രവർത്തന രഹിതമായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് വീണ്ടും പഞ്ചായത്ത്

അധികൃതർ പ്രത്യേക താത്പര്യമെടുത്താണ് അന്ന് പ്രവർത്തന സജ്ജമാക്കിയത്.

ജംഗ്ഷൻ ഇരുട്ടിൽ

ജംഗ്ഷനിൽ രാത്രി വ്യാപാര സ്ഥാപനങ്ങൾ അടച്ചുകഴിഞ്ഞാൽ കൂരിരുട്ടാണ്. അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

2014ൽ മലയിൻകീഴ് വേണുഗോപാൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നപ്പോഴാണ് ലൈറ്റിനായി സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയത്. മലയിൻകീഴ് ഡിവിഷനിലുൾപ്പെട്ട മലയിൻകീഴ് ജംഗ്ഷൻ, ആമച്ചൽ, മാറനല്ലൂർ എന്നിവിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിച്ചു. ജില്ലാ പഞ്ചായത്തിന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതി നിലവിലില്ലായിരുന്നതിനാൽ സർക്കാരിൽ പ്രത്യേക പ്രോജക്ട് സമർപ്പിച്ച് അനുമതി വാങ്ങുകയായിരുന്നു.

ഓട്ടോമേറ്റിക്ക് സംവിധാനം

മലയിൻകീഴ് ജംഗ്ഷൻ, ആമച്ചൽ, മാറനല്ലൂർ എന്നീ മൂന്ന് സ്ഥലത്തുമായി 15 ലക്ഷം രൂപയായിരുന്നു വിനിയോഗിച്ചിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ കെൽട്രോണിനായിരുന്നു. 5 വർഷത്തെ അറ്റകുറ്റപ്പണികൾ കെൽട്രാൺ നിർവഹിക്കുകയും ചെയ്തു. ഓട്ടോമേറ്റിക്ക് ഓൺ ആൻഡ് ഓഫ് സംവിധാനത്തിലായിരുന്നു ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിച്ചിരുന്നത്. ഇരുട്ട് വീണാലുടൻ ലൈറ്റ് പ്രകാശിക്കുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL, AARON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL