
വിഴിഞ്ഞം: കോവളം ലീല റാവിസ് ഹോട്ടലിൽ കേക്ക് മിക്‌സിംഗ് ചടങ്ങോടെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന കേക്ക് മിക്‌സിംഗിൽ പ്രാദേശിക കെയർ ഹോമിലെ അതിഥികളും വിദ്യാർത്ഥികളും പങ്കെടുത്തു.
ഡ്രൈ ഫ്രൂട്ട്‌സ്,നട്‌സ്,മസാലകൾ,പാനീയങ്ങൾ എന്നിവയുടെ പരമ്പരാഗത മിശ്രിതത്തിലാണ് കേക്ക് നിർമ്മിക്കുന്നതെന്ന് ജനറൽ മാനേജർ അയ്യപ്പൻ നല്ലപരുമാൾ പറഞ്ഞു. ഡോ.ലക്ഷ്മി നായരുടെ സാന്നിദ്ധ്യത്തിൽ വിദേശികളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |