SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

ലഹരിക്കടത്ത്: ഒരാൾകൂടി പിടിയിൽ

althaf

വർക്കല:അന്യസംസ്ഥാനങ്ങളിൽനിന്ന് എം.ഡി.എം.എയും ലഹരി വസ്തുക്കളും കേരളത്തിലെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. കൊല്ലം ചിതറ വട്ടക്കരിക്കകം കൈപ്പറ്റ ഭാഗത്ത് ബ്ലോക്ക് 497ൽ മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്. അൽത്താഫിന്റെ കൂട്ടാളി വർക്കല സ്വദേശി അബ്ദുല്ലയെ നേരത്തേ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അൽത്താഫിനായി തെരച്ചിൽ നടക്കവെയാണ് ലഹരി കടത്തിയതിന് അമരവിള എക്സൈസ് ഇയാളെ പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ വർക്കല പൊലീസ് അന്വേഷിച്ചുവരുന്ന ലഹരിക്കടത്ത് കേസിലുൾപ്പെട്ട പ്രതിയാണ് അൽത്താഫെന്ന് മനസിലായി. രാസലഹരി വസ്തുക്കൾ സിനിമാ മേഖലയിലുൾപ്പെടെ വിതരണം ചെയ്യുന്ന വൻ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. റിമാന്റിലായ അൽത്താഫിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL