കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിലവും നീർത്തട പ്രദേശങ്ങളും മണ്ണിട്ട് നികത്താൻ റവന്യൂ അധികൃതർ കൂട്ടുനിൽക്കുന്നുവെന്നാരോപിച്ച് ഇന്ന് രാവിലെ 10.30ന് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് ധർണ നടത്തും.ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ് എം.എൽ.എ,കർഷക സംഘം നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |