SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

പരിസരം മറന്ന് മത്സരിച്ച ശില്പികൾ...

photo

തിരുവനന്തപുരം: ചെളിപുരണ്ട കൈകളും വിയർപ്പുതുള്ളികൾ ഇറ്റുവീഴുന്ന നെറ്റിത്തടവുമായി കുഞ്ഞുശില്പികൾ പരിസരം മറന്നിരുന്നു! ശാസ്ത്രോത്സവത്തിലെ കളിമൺ ശില്പനിർമ്മാണത്തിൽ ആൺ-പെൺ വ്യത്യാസമില്ലാതെ നടന്നത് പ്രതിഭയുടെ മാറ്റുതെളിഞ്ഞ മത്സരം! കൈയടക്കവും കരവിരുതും കൊണ്ടാണ് മത്സരം മികവ് പുലർത്തിയത്.
ക്ലേ മോഡലിംഗിൽ ഹൈസ്‌കൂൾ വിഭാഗത്തിന് കഥകളി പുരുഷവേഷവും ഹയർ സെക്കൻഡറി വിഭാഗത്തിന് വീണ വായിക്കുന്ന വനിതയുമായിരുന്നു വിഷയം.

മുളയിലും തഴപ്പായയിലും

കരകൗശല വസ്തുക്കൾ

തഴപ്പായയും, മുളയും കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലും കുട്ടികൾ മികവ് പുലർത്തി. മാരായമുട്ടം ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥി പി. റോബിൻ മുളയിൽ കണ്ണാടി ഫ്രെയിമും പുട്ടുകുറ്റിയും ജഗും കളിപ്പാട്ടങ്ങളും പൂപ്പാത്രവും പാൽ അളക്കാനുള്ള പാത്രവും നിർമ്മിച്ചു.

ഫാബ്രിക് പെയിന്റ്, ചോക്ക് നിർമ്മാണം, കുട്ട നിർമ്മാണം, ഓല കൊണ്ടുള്ള വസ്തുക്കൾ തുടങ്ങി വിദ്യാർത്ഥികൾ എത്രത്തോളം ഭാവനാശാലികളും കഴിവുള്ളവരുമാണെന്നു തെളിയിക്കുന്നതായിരുന്നു പ്രവൃത്തി പരിചയമേളയിലെ മത്സരയിനങ്ങൾ. പാരമ്പര്യ തൊഴിലുകൾ അന്യംനിന്നിട്ടില്ലെന്നും മാറുന്ന കാലത്തിന് അഭിരുചികളെ തോൽപ്പിക്കാനാവില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു നെയ്ത്ത്, തഴപ്പായ നിർമ്മാണം. ഈ മത്സരങ്ങളിലെല്ലാം വേഗത്തിലും കൈയടക്കത്തിലും കുട്ടികൾ ഒന്നിനൊന്ന് മെച്ചമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL