SignIn
Kerala Kaumudi Online
Saturday, 24 October 2026 11.55 AM IST

വ്യാജ ആപ്പിലൂടെ 6 കോടി തട്ടി; 2 പേർ റിമാൻഡിൽ

തിരുവനന്തപുരം: വ്യാജ ഓഹരിക്കച്ചവട ആപ്പുകളിലൂടെ ആറുകോടി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് ഇടനിലക്കാരെ കോടതി റിമാൻഡ് ചെയ്തു. അ‌ടൂർ സ്വദേശി രാഹുൽ എം.നായർ (25)​,​ കൊല്ലം നല്ലില സ്വദേശി അനു ബാബു എന്നിവരെയാണ് സിറ്റി സൈബർ പൊലീസ് അറസ്റ്റുചെയ്തത്.

പട്ടം സ്വദേശിയായ 63കാരനിൽ നിന്നാണ് ഒരു മാസത്തിനിടെ പണം തട്ടിയെടുത്തത്. ഇതിൽ 10 ലക്ഷം രൂപ രാഹുലിന്റെ അക്കൗണ്ടിലേക്കാണെത്തിയത്. ആ പണം രാഹുൽ അനു ബാബുവിന് കൈമാറി. അനു ബാബു പണം കൈമാറിയ കരുനാഗപ്പള്ളി സ്വദേശിയെ പിടികൂടാനായിട്ടില്ല. സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ നടത്തിയ പരിശോധനയിലൂടെയാണ് പൊലീസ് ഇവരിലേക്കെത്തിയത്.

ഇവരുപയോഗിച്ച വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ,​ എ.ടി.എം കാ‌ർഡുകൾ,​ മൊബൈൽ ഫോണുകൾ,​ സിം കാർഡുകൾ,​ ചെക്ക് ബുക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇവർ കമ്മിഷൻ ഏജന്റുമാരാണ്. 10 ലക്ഷം രൂപ മാറി നൽകിയപ്പോൾ 20,​000 രൂപ ലഭിച്ചെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. 65 ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തി. രാഹുലിനെതിരെ വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകൾ അടക്കം നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു.

രണ്ട് വർഷമായി ഓഹരി കച്ചവടം നടത്തുന്ന 63കാരനെ സമൂഹ മാദ്ധ്യമത്തിലൂടെ പിന്തുടർന്ന് സെരോദ,​ ബജാജ് കോൺടെസ്റ്റ് എന്നിവയുടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തിയത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 20 ശതമാനം തുക നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെ സംശയംതോന്നി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL