
പെരുമ്പാവൂർ: മലപ്പുറം തിരൂർ കമ്മാലിൽ വീട്ടിൽ സുധീറി (33)നെ 4.306 ഗ്രാം എം.ഡി.എം.എയുമായി കുന്നത്തുനാട് എക്സൈസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഹോട്ടലിനു മുന്നിൽ ഇടപാടുകരെ കാത്തു നിൽക്കുമ്പോഴാണ് പിടിയിലായത്.
മൈസൂരിൽ നിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള രാസ ലഹരി കേരളത്തിൽ എത്തിച്ച് 0.4ഗ്രാം വീതമുള്ള സിപ് ലോക്ക് കവറിൽ പായ്‌ക്ക് ചെയ്ത് എറണാകുളം, പെരുമ്പാവൂർ ഭാഗങ്ങളിൽ വില്പന നടത്തി വരികയായിരുന്നു. മൈസൂറിൽ 2500 രൂപയ്‌ക്ക് ലഭിക്കുന്ന ഒരു ഗ്രാം എം.ഡി.എം.എ കേരളത്തിൽ 6000 രൂപയ്‌ക്കാണ് പ്രതി വിറ്റിരുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |