തിരുവനന്തപുരം:മലയാളി മജീഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ മാന്ത്രിക കളരി കരമന സ്വരാജ് സേവാ സംഘം ഗ്രന്ഥശാലയിൽ മാന്ത്രികൻ സെന്തിൽ (ചെന്നൈ) ഉദ്ഘാടനം ചെയ്തു.നാഷണൽ മാജിക് മത്സരത്തിൽ ജൂനിയർ വിഭാഗം രണ്ടാം സ്ഥാനം നേടിയ പാർഥിവ്.ആർ.യു,എവർറോളിംഗ് ട്രോഫിയുടെ ഡിസൈനർ സതീഷ് ഒയാസിസ് എന്നിവരെ അനുമോദിച്ചു.പ്രസിഡന്റ് മെന്റലിസ്റ്റ് പ്രീത് അഴീക്കോട്,സെക്രട്ടറി റാണി,സെന്തിൽ,ഡോ.ഗോവിന്ദ്,ലാൽ കലാകാർ എന്നിവർ നേതൃത്വം നൽകി.സുധീർ മാടക്കത്ത സുനിൽ ജോസ് എന്നിവരുടെ മാജിക് സ്റ്റാളുകൾ ശ്രദ്ധേയമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |