
കഴക്കൂട്ടം: ലഹരിമരുന്ന് പിടികൂടാനെത്തിയ എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. പെരുമാതുറ തെരുവിൽ തൈവിളാകം വീട്ടിൽ ഷമീർ (ഒ എം.ആർ ഷമീർ-33 ) ആണ് പിടിയിലായത്. ഇയാളിൽ നിന്നു 45 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ പക്കൽ രാസ ലഹരിമരുന്ന് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവിടെ എത്തിയ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനൂപ്, സി.പി.ഒ മാരായ അഭിലാഷ്, ഹാഷിം എന്നിവരെ ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.എച്ച്.ഒ സാജന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പിട്ട് കേസെടുത്തിട്ടുണ്ട്. ഇതിനുമുമ്പ് ആരോഗ്യ വകുപ്പു ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |