
തിരുവനന്തപുരം: പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധമായുള്ള വനിതാ സമ്മേളനം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എച്ച്.സബിത ജാസ്മിൻ അദ്ധ്യക്ഷയായി.കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു,യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫരിഷ്ത എൻ.എസ്,പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബി.ബിജു,സംസ്ഥാന പ്രസിഡന്റ് കെ.സെബാസ്റ്റ്യൻ,യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ.വി.സുനുകുമാർ എന്നിവർ സംസാരിച്ചു.വനിതാ സബ് കമ്മിറ്റി കൺവീനർ രജിത.ആർ സ്വാഗതവും സംസ്ഥാന സെക്രട്ടേറിയറ്റംഗം സിന്ധു ആർ.ബി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |