
തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിൽ എത്തുന്നവർക്ക് ഇരിപ്പിടവും,ടോക്കൺ സംവിധാനവും അടിയന്തരമായി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനതാ പ്രവാസി സെന്റർ (ജെ.പി.സി) 22ന് എജീസ് ഓഫീസിന് മുന്നിൽ പാർലമെന്റ് പ്രതീകാത്മക ധർണ നടത്തും.ഇതിന്റെ ഭാഗമായുള്ള സംഘാടകസമിതി യോഗം ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എൻ.എം.നായർ ഉദ്ഘാടനം ചെയ്തു.എസ്.സുനിൽഖാൻ അദ്ധ്യക്ഷത വഹിച്ചു.എൽ.ആർ.സുദർശനകുമാർ,അഡ്വ.ഫാസിൽ,പുല്ലമ്പാറ ദിലീപ് എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി രാധാകൃഷ്ണൻ നായർ(ചെയർമാൻ),എം.എ.ഹസൻ,പുളിമൂട്ടിൽ ഉണ്ണി (വൈസ് ചെയർമാന്മാർ),മേലാങ്കോട് സുനിൽ (ജനൽ കൺവീനർ),കാരയ്ക്കാമണ്ഡപം അജീഷ് (കൺവീനർ),വിഴിഞ്ഞം ജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |