SignIn
Kerala Kaumudi Online
Saturday, 24 October 2026 5.53 PM IST

ശാപമോക്ഷം കാത്ത് മുട്ടയ്ക്കാട് ആഴകുളം റോഡ് ഫണ്ട് അനുവദിച്ചിട്ടും കരാറെടുക്കാൻ ആളില്ല

ko

കോവളം: മുട്ടയ്ക്കാട് -ആഴാകുളം റോഡിന് ശാപമോക്ഷമാകാതെ.വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ മുട്ടയ്ക്കാട് ജംഗ്ഷനിൽ നിന്ന് കോവളം ഭാഗത്തേക്ക് വരുന്ന ആഴാകുളം വരെയുള്ള ഒരു കിലോമീറ്റർ റോഡാണ് തകർന്നു കിടക്കുന്നത്. വികസനത്തിന്റെ പേരിൽ വർഷങ്ങൾക്കു മുൻപ് പൊതുമരാമത്ത് വകുപ്പ് കെ.ആർ.എഫ്.ബിക്ക് കൈമാറിയ റോഡാണിത്.എന്നാൽ റോഡ് വികസനം നടന്നില്ല. ഇപ്പോൾ റോഡ് മുഴുവൻ വലിയ ഗർത്തങ്ങളാണ്.കാൽനടയാത്ര പോലും ദുഷ്കരമാണ്.

ഇക്കഴിഞ്ഞ ഏപ്രിലിൽ റോഡിന്റെ കുഴികളടയ്ക്കാൻ 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും കരാറെടുക്കാൻ ആളുണ്ടായില്ല. വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ നാട്ടുകാർ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കോവളം-കെ.എസ് റോഡ് തകർന്നടിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല. കോവളം ജംഗ്ഷനെയും പൂങ്കുളം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ശ്രീനാരായണഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രത്തിലേക്ക് എത്തുന്നത് ഇതിലൂടെയാണ്.

ആവശ്യം ശക്തം

മൂന്ന് കിലോമീറ്ററോളം ദൂരമുള്ള കോവളം-കെ.എസ് റോഡ് പകുതി നഗരസഭയുടെ പൂങ്കുളം വാർഡിന്റെ പരിധിയിലും പകുതി വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുമാണ്. കോവളം ജംഗ്ഷൻ മുതൽ കുന്നുംപാറ ക്ഷേത്രത്തിനു സമീപം വരെയാണ് പഞ്ചായത്ത് അതിർത്തി. 10 വർഷം മുമ്പാണ് ഇവിടെ റീ ടാർ ചെയ്തത്. ക്ഷേത്രത്തിന്റെ കവാടം മുതൽ മേക്കെ പൂങ്കുളം വരെ ഏതാനും ദിവസം മുമ്പ് നഗര സഭയുടെ ഫണ്ട് വിനിയോഗിച്ച് പുനർനിർമ്മാണം നടത്തിയിരുന്നു. ശിവഗിരി തീർത്ഥാടനം അടുത്തു വരുന്ന സാഹചര്യത്തിൽ കെ.എസ് റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

പദ്ധതി നടന്നില്ല
​മു​ട്ട​യ്ക്കാ​ട് ​-​ആ​ഴാ​കു​ളം​ ​റോ​ഡ്​ കി​ഫ്ബി​ ​ഫ​ണ്ടു​പ​യോ​ഗി​ച്ച് ​ന​വീ​ക​രി​ക്കാ​നാ​യി​രു​ന്നു​ ​ആ​ദ്യ​പ​ദ്ധ​തി.​ ​എ​ന്നാ​ൽ​ ​ഫ​ണ്ടി​ന്റെ​ ​അ​ഭാ​വ​ത്തി​ൽ​ ​നി​ർ​മ്മാ​ണം​ ​മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​നാ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​കെ.​ആ​ർ.​എ​ഫ്.​ബി​ ​റോ​ഡ് ​തി​രി​കെ​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന് ​കൈ​മാ​റാ​ൻ​ ​നി​ശ്ച​യി​ച്ചെ​ങ്കി​ലും​ ​അ​ധി​കൃ​ത​ർ​ ​വേ​ണ്ട​ ​ന​ട​പ​ടി​യെ​ടു​ത്തി​ല്ല.7 വർഷത്തേളമായി റോ‌ഡ് ശോച്യാവസ്ഥയിലായിട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL