SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

പണവും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ അറസ്റ്റിൽ

lal

പത്തനംതിട്ട : മരം മുറിക്കാൻ എത്തിയ ആളുടെ പണമടങ്ങിയ പഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതിയെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് മോഷണക്കേസിൽ പ്രതിയായിട്ടുള്ള മലയാലപ്പുഴ താഴം പുത്തൻ വീട്ടിൽ മോഹൻലാൽ (39) ആണ് പിടിയിലായത്. 14ന് രാവിലെ കലാവേദി പാറയിൽ ഷാജന്റെ വീട്ടിൽ മരം മുറിക്കാൻ എത്തിയ മെഴുവേലി മൂക്കട മഞ്ഞത്തറയിൽ അമ്മു വിലാസം വീട്ടിൽ രാജേഷ് രാജന്റെ പണവും മൊബൈൽ ഫോണുമാണ് മോഷ്ടിക്കപ്പെട്ടത്. ജോലിക്ക് തയാറാവാൻ വസ്ത്രങ്ങൾ മാറി ഒപ്പം പഴ്‌സും ഫോണും മതിൽക്കെട്ടിനു മുകളിൽ സൂക്ഷിച്ചുവച്ചു. പണി കഴിഞ്ഞെത്തിയപ്പോൾ 1010 രൂപയും പഴ്‌സും ഫോണും നഷ്ടമായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫോൺ പിന്നീട് പൊലീസ് കണ്ടെടുത്തു. ഈമാസം ഒന്നിന് നരിയാപുരത്ത് ഒരു വീടിന്റെ മുറ്റത്തെ അയയിൽ തൂക്കിയിട്ട ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സ് മോഷ്ടിച്ച കാര്യം പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പേഴ്‌സിൽ ഉണ്ടായിരുന്ന 900 രൂപ എടുത്ത് മദ്യപിച്ചതായും സമ്മതിച്ചു. മലയാലപ്പുഴ പൊലീസ് 2019 ൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL