
തിരുവനന്തപുരം: അട്ടക്കുളങ്ങര മണക്കാട് റോഡിൽ എ.ടി.എം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ. മണക്കാട് കുര്യാത്തി സ്വദേശി കൃഷ്ണകുമാറാണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. എ.ടി.എം തകർക്കാൻ ശ്രമിക്കുന്നതിനിടെ ആളുകൾ കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ അരുൺ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സ്റ്റാൻലി ജോൺ, സി.പി.ഒ ശ്രീജിത്ത്, പ്രകാശ്, ഷൈബു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |