
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ രാജാജി നഗർ ചെവിയൻ സനൽ എന്നറിയപ്പെടുന്ന സനലിനെ കരുതൽ തടങ്കലിലാക്കി. പ്രിവെൻഷൻ ഒഫ് ഇലിസിറ്റ് ട്രാൻസ്മിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ നടപടി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ എട്ടിലേറെ മയക്കുമരുന്ന് കേസുകളുണ്ട്. ഓരോ തവണയും ഒന്നരക്കിലോയിലേറെ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കന്റോൺമെന്റ് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. നിലവിൽ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് ഇയാൾ പൂജപ്പുര ജില്ലാജയിലിൽ റിമാൻഡിലാണ്. ഇയാൾക്കെതിരെ രണ്ട് തവണ കാപ്പാ ആക്ട് പ്രകാരം നടപടി എടുത്തിരുന്നു. ഇയാളെ ഒരുവർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |