SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

perukave

മലയിൻകീഴ്: പെരുകാവ് കണ്ടൻ ശാസ്താക്ഷേത്രത്തിന് സമീപം മേലേ കുണ്ടറത്തോപ്പ് വിഷ്ണുകുമാറിന്റെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വർണവും പതിനായിരം രൂപയും രണ്ട് മൊബൈൽ ഫോണും കവർന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മോഷ്ടിച്ചു. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വിഷ്ണുകുമാർ പേയാട് കുരിശുമുട്ടത്തെ മകന്റെ വീട്ടിലായിരുന്നു. ഇന്നലെ രാവിലെ പെരുകാവിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. മുറിയുടെ വാതിലുകളും വീടിന്റെ മുൻ വശത്തും പിന്നിലുമുള്ള കതകിന്റെ പൂട്ടുകളും കുത്തിപ്പൊളിച്ച നിലയിലാണ്. മലയിൻകീഴ് സി.ഐ

ആർ.റോയുടെ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധർ ഇന്ന് തെളിവെടുപ്പ് നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL