ആറ്റിങ്ങൽ: ട്രാൻസ്‌പോർട്ട് റിട്ട: ഓഫീസേഴ്സ് ഫോറം (ട്രോഫ്) തിരുവനന്തപുരം നോർത്ത് ജില്ലാ വാർഷിക സമ്മേളനം ആറ്റിങ്ങലിൽ ജനറൽ സെക്രട്ടറി എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ. വാസുദേവക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി ജി.വേണുഗോപാൽ മുഖ്യപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് ഡി.കനകരാജൻ ആദരവ് സമർപ്പണവും നടത്തി.കെ.എസ്.ആർ.ടി.സി പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും 5ന് മുമ്പ് വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ആഹിൽ ബിൻ ഷിജുവിനെ അനുമോദിച്ചു. വർക്കിംഗ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ,സെക്രട്ടറി എസ്.ശശിധരൻ നായർ,ട്രഷറർ കെ.സുബൈർ,ജില്ലാ സെക്രട്ടറി ജി.രവികുമാർ,ട്രഷറർ ടി.സി.മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൽ.പത്മനാഭറാവു സ്വാഗതവും കെ.ആർ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |