
പാറശാല: യൂത്ത് കോൺഗ്രസ് പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകിവരുന്ന സൗജന്യ പൊതിച്ചോറ് വിതരണത്തിന്റെ ഒന്നാം വർഷ പൂർത്തീകരണം പാറശാല ഗ്രാമപഞ്ചായത്ത് മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷീബാറാണി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആദർശ്, ബിപിൻ, ടൈറ്റസ്, ശാലിനി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |