SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

കുപ്രസിദ്ധ ഗുണ്ട ഷംനാദ് നേപ്പാൾ അതിർത്തിയിൽ അറസ്റ്റിൽ

തൃശൂർ : യു.എ.പി.എ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പൊലീസ് പിടികൂടി. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെ 22 കേസിൽ പ്രതിയാണ് ഇയാൾ. വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.

വടക്കേ ഇന്ത്യയിലും നേപ്പാളിലും ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മറ്റും കവർന്ന കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് പിന്നീട് ഭീകരവിരുദ്ധ സേന അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു. തടിയന്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ് ഷംനാദ്. ഒളിവിൽ താമസിക്കാൻ ഇയാളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണം തുടരുന്നു. ഭീകരവിരുദ്ധസേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL