കയ്പമംഗലം: മൂന്നുപീടിക മാർക്കറ്റിന് സമീപത്ത് നട്ടുവളർത്തുകയായിരുന്ന 125 സെന്റീമീറ്ററും 105 സെന്റിമീറ്ററും നീളമുള്ള രണ്ട് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു. ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് മൂന്നുപീടിക മാർക്കറ്റിനുള്ളിലെ കഞ്ചാവ് ചെടികളെ സംബന്ധിച്ച് എക്സൈസ് സംഘത്തിന് സൂചന ലഭിച്ചത്. കഞ്ചാവ് ചെടികൾ മൂന്നുപീടിക മാർക്കറ്റിൽ വളരുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.എസ്.പ്രദീപിന് പുറമേ എക്സൈസ് ഇൻസ്പെക്ടർമാരായ എ.വി.മോയിഷ്, കെ.എസ്.മന്മഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണവിനായക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ഒ.സുമി, ഡ്രൈവർ കെ.വിൽസൺ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |