തിരുവനന്തപുരം: നഗരസഭയുടെ മിനി സ്‌റ്റേഡിയത്തിൽ മാലിന്യം തള്ളിയ റെയിൽവേക്കെതിരെ കേസെടുത്തു. കടകംപള്ളി സോണൽ ഓഫീസ് പരിധിയിലുള്ള അണമുഖം വാർഡിലെ മോഹനൻ സ്മാരക മിനിസ്‌റ്റേഡിയം ഗ്രൗണ്ടിൽ 25 ലോഡ് മാലിന്യമാണ് റെയിൽവേ നിക്ഷേപിച്ചത്. ഇത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് പേട്ട പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. റിസർവേഷൻ ചാർട്ട്, റെയിവേയുടെ പേരുള്ള പെറ്റ് ബോട്ടിലുകൾ, റെയിൽവേയിൽ ഉപയോഗിക്കുന്ന ചായക്കപ്പുകൾ, ട്രെയിനിൽ വിതരണം ചെയ്യുന്ന ബെഡ്ഷീറ്റുകൾ, ടൗവ്വൽ എന്നിവയുടെ കവറുകൾ ഉൾപ്പെടെയുള്ളവയാണ് നിക്ഷേപിച്ചത്. 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷണൽ മാനേജർക്ക് കത്ത് നൽകിയിരുന്നു. മറുപടിയും നടപടിയും ഇല്ലാത്തതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്ന് മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |