SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

ഒറ്റശേഖരമംഗലം സാംസ്കാരിക ഉത്സവം

വെള്ളറട: ഒറ്റശേഖരമംഗലം സാംസ്കാരിക ഉത്സവം സമത്വം 30, 31 തീയതികളിൽ നടക്കും. മണ്ഡപത്തിൻകടവ് മമൽ ഏജൻസി ഗ്രൗണ്ടിലാണ് പരിപാടി. ഡി.ജെ പാർട്ടി, മ്യൂസിക് ബാന്റ്, ഫുഡ് ഫെസ്റ്റ്, കാവ്യസന്ധ്യ, മെഗാഷോ, മെഡിക്കൽ ക്യാമ്പ്, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 30ന് വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അശ്വിൻ ബാബു.എസ് അദ്ധ്യക്ഷത വഹിക്കും. എൽ.വി. അജയകുമാർ മുഖ്യാതിഥിയാകും. പുരസ്കാര വിതരണം, 6ന് സമത്വനൈറ്റ് രാത്രി 8ന് ട്രാക്ക് ഗാനമേള, ഡി.ജെ നൈറ്റ്. 31ന് വൈകിട്ട് 6ന് ബോഡിഷോ, 7ന് സംഗീത സന്ധ്യ,8.30ന് മെഗാഷോ, രാത്രി 10ന് ഡി.ജെ ന്യൂഇയർപാർട്ടി, രാത്രി 12ന് ആകാശ വിസ്മയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL