
കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത കർഷക മൂഴിയിൽ ലതികയുടെ കൃഷിയിടത്തിലെ കോളിഫ്ലവർ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ബീന ഉദ്ഘാടനം ചെയ്തു.വിപണന ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ജയപ്രകാശ് നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സത്യബാബു,ഒ.ലിജ,ഡി .രാഗിണി,കൃഷി ഓഫീസർ ജാസ്മി, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ സിമി,സജേഷ്,കർഷക ലതിക,ദേവദത്തൻ,വി.സത്യരാജൻ,സുനിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |