
വിഴിഞ്ഞം: പുതുവത്സരാഘോഷത്തിനിടെ യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ കാറും ബൈക്കും തീയിട്ട് നശിപ്പിച്ചു.ബുധനാഴ്ച പുലർച്ചെ രണ്ടോടെ അടിമലത്തുറയിലാണ് സംഭവം. അടിമലത്തുറ ഫാത്തിമ മാതാ പള്ളിക്കടുത്തുള്ള യുവാക്കൾ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡി.ജെ പാർട്ടി നടത്തുന്നതിനിടെ അതുവഴി കാറിലെത്തിയ സംഘം ഇവരുടെ സമീപമെത്തി തർക്കിക്കുകയും പിന്നീടത് ഉന്തിലും തള്ളിലേക്കുമെത്തുകയായിരുന്നു.സംഘർഷത്തിനിടെ ഇരുകൂട്ടരുടെയും വാഹനങ്ങൾ പരസ്പരം തീയിട്ട് നശിപ്പിച്ചു. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാസേനയും വിഴിഞ്ഞം പൊലീസും സ്ഥലത്തെത്തുകയും ഡി.ജെ പാർട്ടികളും മറ്റു പരിപാടികളും നിറുത്തിവയ്ക്കാൻ വിഴിഞ്ഞം പൊലീസ് നിർദ്ദേശിക്കുകയുമായിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ ഇരുവിഭാഗവുമെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |