സെന്റ് ജോസഫ് സ്കൂളിൽ കഥാപ്രസംഗം കാണാനെത്തിയ സകലരും ഒരേ സ്വരത്തിൽ ചോദിച്ചു കാഥികൻ എവിടെ കാഥികൻ എവിടെ?...
കാഥികനല്ല കലാകാരനല്ല ഞാൻ എന്നാണ് പാട്ടെങ്കിലും ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗം അവതരിപ്പിച്ചവരിൽ ഏറെയും കാഥികമാർ! തിരുവനന്തപുരം കല്ലമ്പലം കെ.ടി.സി.ടിയിലെ ബിസ്മി എത്തിയത് വാസവദത്തയുടെ കഥയുമായി. തുടർന്ന് വന്ന വയനാട് എം.ജി.എം.എച്ച്.എസ്.എസിലെ ആൻലിൻ പട്ടാളക്കാരന്റെ ജീവിതകഥ അവതരിപ്പിച്ചപ്പോൾ കഥ നയിക്കുന്ന ആൺതരിയെ ആളുകൾ തിരഞ്ഞു. അടുത്തത് തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ അമൃതശ്രീ എത്തിയപ്പോൾ പെൺപെരുമ പൂർണമായി. കൊല്ലം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിലെ ദർശിത് ആയിരുന്നു കൂട്ടത്തിലെ ആൺതരി. മത്സരത്തിന് ഇത്രയധികം പെൺകുട്ടികളെത്തുന്നതും ഇതാദ്യമാണ്. ഓർക്കസ്‌ട്ര വായിക്കാൻ മാത്രമാണ് ആൺകുട്ടികൾ ഉണ്ടായിരുന്നത്. എന്നാൽ ഇവരെ പഠിപ്പിച്ചതാകട്ടെ കാഥികൻമാരും. കഥാപ്രസംഗം പഠിക്കാൻ എത്തുന്നവരിലേറെയും പെൺകുട്ടികളാണെന്ന് ഗുരുക്കന്മാരും പറയുന്നു. തിരഞ്ഞെടുത്ത വിഷയങ്ങളിലും നിറഞ്ഞ് നിന്നത് പെൺതിളക്കമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |